'ഫോട്ടോ പകര്‍ത്തണം', സിംഹത്തിന് മുന്നില്‍ പശുവിനെ ഇട്ടുകൊടുത്തു; ക്യാമറയുമായി ഒരു കൂട്ടം ആളുകള്‍, അന്വേഷണത്തിന് ഉത്തരവ്- വീഡിയോ

ഗിര്‍ വനത്തില്‍ സിംഹം പശുവിനെ വേട്ടയാടുന്നതിന്റെ വീഡിയോ വൈറലാകുന്നു
'ഫോട്ടോ പകര്‍ത്തണം', സിംഹത്തിന് മുന്നില്‍ പശുവിനെ ഇട്ടുകൊടുത്തു; ക്യാമറയുമായി ഒരു കൂട്ടം ആളുകള്‍, അന്വേഷണത്തിന് ഉത്തരവ്- വീഡിയോ

അഹമ്മദാബാദ്: ഗിര്‍ വനത്തില്‍ സിംഹം പശുവിനെ വേട്ടയാടുന്നതിന്റെ വീഡിയോ വൈറലാകുന്നു. അതേസമയം വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതിനായി ചില ആളുകള്‍ പശുവിനെ മനഃപൂര്‍വ്വം സിംഹത്തിന്റെ മുന്‍പില്‍ ഇട്ടുകൊടുത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ വനംകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരയെ കണ്ട് സിംഹം ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് പശുവിനെ കടിച്ച് സിംഹം ആക്രമിക്കുന്നതാണ് പിന്നീടുളള ദൃശ്യം. ഇത് ചിലര്‍ ചേര്‍ന്ന് ക്യാമറയില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. സിംഹത്തിന്റെ ഏകദേശം അടുത്ത് നിന്നാണ് വീഡിയോ ചിത്രീകരണം.

ഗിര്‍വനത്തില്‍ സിംഹം വേട്ടയാടുന്നത് നിയമവിരുദ്ധമായി ചിത്രീകരിച്ച പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോര്‍പ്പറേറ്റ് അഫയേഴസ് ഡയറക്ടറും വന്യജീവി സംരക്ഷണവാദിയുമായ പരിമള്‍ നാത്വാനി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് ആവശ്യപ്പെട്ടു. ഇത് സിംഹത്തിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നതാണ്. പ്രതികളെ പിടികൂടി ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററില്‍ പരിമള്‍ നാത്വാനി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com