കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിലേക്ക് കേന്ദ്രത്തിന്റെ ഉന്നത തല സംഘം വരുന്നു

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കേരളത്തിലേക്ക് ഉന്നതതല കേന്ദ്രസംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കേരളത്തിലേക്ക് ഉന്നതതല കേന്ദ്രസംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്ന കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ഉന്നതതല സംഘങ്ങളെ അയക്കാന്‍  കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘമാണ് ഓരോ സംസ്ഥാനത്തും എത്തുക. ആരോഗ്യവിദഗ്ധന്‍ ഉള്‍പ്പെടുന്ന സംഘം സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പ്രതിരോധരംഗത്ത് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് സംഘത്തെ അയക്കുന്നത്. നിരീക്ഷണം, പരിശോധന തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കും. 

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏകദേശം ഒരു ലക്ഷത്തിന് അടുത്തുവരും. ഇത് രാജ്യത്തെ മൊത്തം ചികിത്സയിലുളളവരുടെ 11 ശതമാനം വരും. കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ ഏഴു ലക്ഷം കടന്നിരിക്കുകയാണ്. രാജസ്ഥാനില്‍ ഒന്നരലക്ഷത്തിന് മുകളിലാണ് രോഗബാധിതരായവരുടെ എണ്ണം. പശ്ചിമബംഗാളില്‍ ഇത് മൂന്ന് ലക്ഷത്തിന് മുകളിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com