നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും 

സെപ്തംബര്‍ 13നാണ് രാജ്യത്തെമ്പാടുമുള്ള വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ നീറ്റ് പ്രവേശന പരീക്ഷ നടന്നത്
നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും 

ന്യൂഡല്‍ഹി: ദേശിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. ntaneet.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലമറിയാം. 

സെപ്തംബര്‍ 13നാണ് രാജ്യത്തെമ്പാടുമുള്ള വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ നീറ്റ് പ്രവേശന പരീക്ഷ നടന്നത്. 15.6 ലക്ഷം വിദ്യാര്‍ഥികളാണ് പരിക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 90 ശതമാനം വിദ്യാര്‍ഥികളും പരീക്ഷ എഴുതി. 

കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞില്ലെന്നാണ് കണക്ക്. ഇവര്‍ക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 14ന് വീണ്ടും പരീക്ഷ നടത്തി. 

ഒക്ടോബര്‍ 12ന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.  നീറ്റിന്റെ പ്രൊവിഷണല്‍ ഉത്തര സൂചിക വെബ്‌സൈറ്റില്‍ സെപ്തംബര്‍ 26ന് പ്രസിദ്ധീകരിച്ചിരുന്നു. ഫലം വരുന്നതിന് ഒപ്പം അന്തിമ ഉത്തര സൂചികയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com