നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 
നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

ന്യൂഡൽഹി: ദേശിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ntaneet.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഫലമറിയാം. 

സെപ്റ്റംബർ 13നാണ് രാജ്യത്തെമ്പാടുമുള്ള വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നീറ്റ് പ്രവേശന പരീക്ഷ നടന്നത്. 15.6 ലക്ഷം വിദ്യാർഥികളാണ് പരിക്ഷക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 90 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതി. 

കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ രണ്ട് ലക്ഷത്തോളം വിദ്യാർഥികൾക്ക് കഴിഞ്ഞില്ലെന്നാണ് കണക്ക്. ഇവർക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്താൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 14ന് വീണ്ടും പരീക്ഷ നടത്തി. 

ഒക്ടോബർ 12ന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.  നീറ്റിന്റെ പ്രൊവിഷണൽ ഉത്തര സൂചിക വെബ്‌സൈറ്റിൽ സെപ്തംബർ 26ന് പ്രസിദ്ധീകരിച്ചിരുന്നു. ഫലം വരുന്നതിന് ഒപ്പം അന്തിമ ഉത്തര സൂചികയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com