‘സ്വന്തം രാജ്യത്തിന്റെ അനാദരവിന് ഇരയായ പോരാളി‘- പാക് സൈനികന്റെ ശവകുടീരം പുനഃസ്ഥാപിച്ച് ഇന്ത്യൻ സേന

‘സ്വന്തം രാജ്യത്തിന്റെ അനാദരവിന് ഇരയായ പോരാളി‘- പാക് സൈനികന്റെ ശവകുടീരം പുനഃസ്ഥാപിച്ച് ഇന്ത്യൻ സേന
‘സ്വന്തം രാജ്യത്തിന്റെ അനാദരവിന് ഇരയായ പോരാളി‘- പാക് സൈനികന്റെ ശവകുടീരം പുനഃസ്ഥാപിച്ച് ഇന്ത്യൻ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ നാഥുറാം സെക്ടറിൽ പാകിസ്ഥാൻ സൈനിക ഓഫീസറുടെ ശവകുടീരം പുനഃസ്ഥാപിച്ച് ഇന്ത്യൻ സൈന്യം. മേജർ മുഹമ്മദ് ഷബീർ ഖാൻ എന്ന സൈനികന്റെ ശവകുടീരമാണ് സൈന്യം പുനഃസ്ഥാപിച്ചത്. ശ്രീനഗറിലെ ചിനാർ കോർ തങ്ങളുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ ഈ ശവകുടീരത്തിന്റെ ചിത്രം പോസ്റ്റു ചെയ്തു. ‘മേജർ മുഹമ്മദ് ഷബീർ ഖാന്റെ ഓർമയ്ക്ക്’ എന്ന് ഇവിടെ ആലേഖനം ചെയ്തിരുന്നു.

ഇന്ത്യൻ സൈന്യത്തിന്റെയും ചിനാർ കോറിന്റെയും പാരമ്പര്യവും ധാർമികതയും നിലനിർത്തി, പാകിസ്ഥാൻ സൈന്യത്തിലെ സിതാരേ– ജുറാത്ത് മേജർ മുഹമ്മദ് ഷബീർ ഖാന്റെ ശവകുടീരം പുനഃസ്ഥാപിച്ചു. 1972 05 മേയ് ന് നൗഗാം സെക്ടറിൽ നടന്ന ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും ചിനാർ കോറിന്റെ ട്വിറ്റർ കുറിപ്പിൽ പറയുന്നു. 

പോരിൽ വീണു പോയ ഒരു സൈനികൻ, സ്വന്തം രാജ്യത്തിന്റെ അനാദരവിന് ഇരയായ പോരാളി, മരണാനന്തരം ബഹുമാനവും ആദരവും അർഹിക്കുന്നു. ഇന്ത്യൻ സൈന്യം അദ്ദേഹത്തിന്റെ വിശ്വാസത്തിനൊപ്പം നിലകൊള്ളുന്നു. – ആർമി ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com