'ആരും വെടിവയ്ക്കില്ല, ദൈവത്തിന്റെ, നിങ്ങളുടെ കുടുംബത്തിന്റെ പേരില്‍ കീഴടങ്ങൂ'- കശ്മീരില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി തീവ്രവാദി; നാടകീയ രംഗങ്ങള്‍ (വീഡിയോ)

'ആരും വെടിവയ്ക്കില്ല, ദൈവത്തിന്റെ, നിങ്ങളുടെ കുടുംബത്തിന്റെ പേരില്‍ കീഴടങ്ങൂ'- കശ്മീരില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി തീവ്രവാദി; നാടകീയ രംഗങ്ങള്‍ (വീഡിയോ)
'ആരും വെടിവയ്ക്കില്ല, ദൈവത്തിന്റെ, നിങ്ങളുടെ കുടുംബത്തിന്റെ പേരില്‍ കീഴടങ്ങൂ'- കശ്മീരില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി തീവ്രവാദി; നാടകീയ രംഗങ്ങള്‍ (വീഡിയോ)

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദി കീഴടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം. ചിന്നാര്‍ കോര്‍പ്‌സാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിച്ച യുവാവ് കീഴടങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. 31 വയസുള്ള ജഹാംഗീര്‍ ഭട്ടാണ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്. ഇയാളുടെ പക്കല്‍ നിന്ന് എകെ 47 തോക്കും സൈന്യം കണ്ടെടുത്തിട്ടുണ്ട്. 

ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് ഇയാളെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അതേദിവസം തന്നെ രണ്ട് എകെ 47 തോക്ക് കാണാതായെന്ന് സ്‌പെഷല്‍ പൊലീസ് ഓഫീസറും വെളിപ്പെടുത്തിയിരുന്നു. കാണാതായ ഒരു തോക്കാണ് ഇയാളില്‍ നിന്ന് സൈന്യം വീണ്ടെടുത്തത്. 

സൈന്യത്തിന്റെ സംയുക്ത തിരച്ചിലിനിടെയാണ് ഇയാളെ വളഞ്ഞത്. ആയുധങ്ങള്‍ താഴെയിട്ട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. ആരും വെടി വയ്ക്കരുതെന്ന് ഒരു സൈനികന്‍ തന്റെ സഹപ്രവര്‍ത്തരോട് പറയുന്നുണ്ട്. നിങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്ന് മറ്റൊരു സൈനികനും പറയുന്നുണ്ട്. ദൈവത്തിന്റെ പേരില്‍ നിങ്ങളുടെ കുടുംബത്തിന്റെ പേരില്‍ കീഴടങ്ങൂ എന്ന് സൈന്യം ഇയാളോട് ആവശ്യപ്പെടുന്നുണ്ട്. 

പാന്റ്‌സ് മാത്രം ധരിച്ച നിലയില്‍ ഇയാള്‍ കൈകളുയര്‍ത്തി കീഴടങ്ങാന്‍ ഒരുങ്ങുന്നത് വീഡിയോയില്‍ കാണാം. അയാള്‍ക്ക് വെള്ളം നല്‍കാന്‍ ഒരു സൈനികന്‍ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.  

ഇയാളുടെ പിതാവുമൊത്തുള്ള മറ്റൊരു ദൃശ്യവും വീഡിയോയിലുണ്ട്. മകനെ രക്ഷിച്ചതിന് പിതാവ് സൈനികരുടെ കാല്‍ പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തന്റെ മകനെ ഇനി ഭീകരര്‍ക്കൊപ്പം പോകാന്‍ അനുവദിക്കല്ലെന്നും അവനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസഥര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

നിങ്ങളുടെ മകന്‍ കീഴടങ്ങാന്‍ സന്നദ്ധനായത് നല്ല കാര്യമാണെന്ന് സൈനികര്‍ പിതാവിനോട് പറയുന്നുണ്ട്. മുന്‍കാല തെറ്റുകള്‍ എല്ലാം മറക്കാമെന്നും എന്നാല്‍ വീണ്ടും തീവ്രവാദികളോടൊപ്പം പോകാന്‍ അനുവദിക്കരുതെന്നും സൈനികര്‍ പറയുന്നതും വീഡിയോയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com