പൊലീസ് കോൺസ്റ്റബിളിനെ മര്‍ദ്ദിച്ച കേസ്, മഹാരാഷ്ട്ര മന്ത്രിക്ക് കഠിന തടവും പിഴയും 

മഹാരാഷ്ട്രായിലെ വനിതാ - ശുശുവികസന മന്ത്രിയാണ് യശോമതി
പൊലീസ് കോൺസ്റ്റബിളിനെ മര്‍ദ്ദിച്ച കേസ്, മഹാരാഷ്ട്ര മന്ത്രിക്ക് കഠിന തടവും പിഴയും 

മുംബൈ: പൊലീസ് കോൺസ്റ്റബിളിനെ മര്‍ദ്ദിച്ച കേസില്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് മൂന്നുമാസം കഠിന തടവും പിഴയും. 15,500 രൂപയാണ് പിഴ. മഹാരാഷ്ട്രായിലെ വനിതാ - ശുശുവികസന മന്ത്രിയാണ് യശോമതി. അമരാവതി ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. 

എട്ടുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് എംഎല്‍എ ആയിരുന്നു യശോമതി. യശോമതി സഞ്ചരിച്ച വാഹനം വൺവേ തെറ്റിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞപ്പോഴായിരുന്നു ആക്രമണം.  കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്തുവെന്നാണ് കേസ്. കോസിൽ യശോമതി ഠാക്കൂര്‍, അവരുടെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com