മഹാരാഷ്ട്രയില്‍ 10,259 പേര്‍ക്ക് കോവിഡ്; ഇന്ന് രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്

മഹാരാഷ്ട്രയില്‍ 10,259 പേര്‍ക്ക് കോവിഡ്; ഇന്ന് രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്
മഹാരാഷ്ട്രയില്‍ 10,259 പേര്‍ക്ക് കോവിഡ്; ഇന്ന് രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 10,259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ട്. ഇന്ന് 14,238 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. 

ഇന്ന് 250 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 41,965 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 15,86,321 ആയി. 13,58,606 പേര്‍ക്ക് രോഗ മുക്തി. 1,85,270 ആക്ടീവ് കേസുകള്‍. മഹാരാഷ്ട്ര ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

കര്‍ണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7,184 പേര്‍ക്ക്. തമിഴ്നാട്ടില്‍ ഇന്ന് 4,295 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 3,676 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 

കര്‍ണാടകയില്‍ 71 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,58,574 ആയി. 1,10,647 ആക്ടീവ് കേസുകള്‍. 6,37,481 പേര്‍ക്ക് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം മരണം 10,427 ആയി. 

തമിഴ്നാട്ടില്‍ ഇന്ന് 57 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 10,586 ഉയര്‍ന്നു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6,83,486 ആയി. 6,32,708 പേര്‍ക്ക് രോഗ മുക്തി. ഇന്ന് 5005 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 

ആന്ധ്രയിലെ മൊത്തം രോഗികളുടെ എണ്ണം 7,79,146 ആയി. 37,102 ആക്ടീവ് കേസുകള്‍. 7,35,638 പേര്‍ക്ക് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം മരണം 6,406.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com