യുപിയില്‍ വാഹനാപകടം; ബസും കാറും കൂട്ടിയിടിച്ച് ഒന്‍പത് മരണം; 30 പേര്‍ക്ക് പരിക്ക്

യുപിയില്‍ വാഹനാപകടം; ബസും കാറും കൂട്ടിയിടിച്ച് ഒന്‍പത് മരണം; 30 പേര്‍ക്ക് പരിക്ക്
യുപിയില്‍ വാഹനാപകടം; ബസും കാറും കൂട്ടിയിടിച്ച് ഒന്‍പത് മരണം; 30 പേര്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് റോഡ്‌വെയ്‌സ് ബസ് എസ്‌യുവിയില്‍ ഇടിച്ചാണ് അത്യാഹിതമുണ്ടായത്. 

പിലിഭിത്ത് ജില്ലയില്‍ പുരന്‍പുര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ലഖ്‌നൗവില്‍ നിന്ന് പിലിഭിത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലഖ്‌നൗവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു. 

ബസിലും കാറിലുമുണ്ടായിരുന്ന യാത്രക്കാരില്‍ ചിലരാണ് മരിച്ചത്. ഏഴ് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com