രോഗമുക്തര്‍ 65 ലക്ഷത്തിലേറെ, കോവിഡ് വ്യാപനം കുറയുന്നു ; 24 മണിക്കൂറിനിടെ 62,212 പേര്‍ക്ക് രോഗബാധ

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  1,12,998 ആയി ഉയര്‍ന്നു
രോഗമുക്തര്‍ 65 ലക്ഷത്തിലേറെ, കോവിഡ് വ്യാപനം കുറയുന്നു ; 24 മണിക്കൂറിനിടെ 62,212 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 62,212 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 74,32,681 ആയി. 

അതേസമയം കോവിഡ് രോഗബാധിതരായി ചികില്‍സയിലുള്ളവരുടെ എണ്ണം 7,95,087 പേരാണ്. ഇന്നലെ ചികില്‍സയിലുണ്ടായിരുന്നത് 8,04,528 ആളുകളാണ്. കോവിഡ് രോഗമുക്തരുടെ എണ്ണം 65,24,596 ആയി ഉയര്‍ന്നിട്ടുണ്ട്. 

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് 837 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  1,12,998 ആയി ഉയര്‍ന്നു. ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മരണനിരക്കില്‍ ആദ്യ പട്ടികയിലുളളത്.

അതേസമയം പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com