രാജ്യത്ത് കോവിഡ് രോഗികള്‍ 75 ലക്ഷത്തിലേക്ക്; ഇന്നലെ രോഗമുക്തരായത്  72,614 പേര്‍; മരണം 1033

രാജ്യത്ത് 24 മണിക്കൂറിനിടെ 61,871  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് രോഗികള്‍ 75 ലക്ഷത്തിലേക്ക്; ഇന്നലെ രോഗമുക്തരായത്  72,614 പേര്‍; മരണം 1033

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 61,871  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1033 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 72,614 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 74,94,552  ആയി ഉയര്‍ന്നു. ഇതില്‍ 7,83,311 പേര്‍ ചികിത്സയിലാണ്. 65,97,210 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,14,031 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com