'സുഹൃത്ത് മുട്ടക്കറി ഉണ്ടാക്കി തന്നില്ല'; അടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ സുഹൃത്തിനെ യുവാവ് അടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ സുഹൃത്തിനെ യുവാവ് അടിച്ചുകൊന്നു. മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതാണ് പ്രകോപനത്തിന് കാരണം. 

നാഗ്പൂരിലെ മങ്കാപൂരിലാണ് സംഭവം. 40 വയസുളള ബനാറാസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ സുഹൃത്ത് ഗൗരവ് ഗെയ്ക്ക്‌വാദാണ് അറസ്റ്റിലായത്.

വെളളിയാഴ്ച ഡിന്നറിന് ബനാറാസി സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു. രാത്രിയില്‍ ഇരുവരും മദ്യപിച്ചു. അതിനിടെ മുട്ടക്കറി ഉണ്ടാക്കി നല്‍കിയില്ല എന്ന് പറഞ്ഞ് ബനാറാസിയുമായി ഗൗരവ് ഗെയ്ക്ക്‌വാദ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ കുപിതനായ ഗൗരവ് ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ബനാറാസിയെ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com