'എന്തൊരു ഐറ്റം' ; വനിതാ മന്ത്രിയെ അധിക്ഷേപിച്ച് കമല്‍നാഥ്; മധ്യപ്രദേശില്‍ രാഷ്ട്രീയ വിവാദം

'എന്തൊരു ഐറ്റം' ; വനിതാ മന്ത്രിയെ അധിക്ഷേപിച്ച് കമല്‍നാഥ്; മധ്യപ്രദേശില്‍ രാഷ്ട്രീയ വിവാദം
'എന്തൊരു ഐറ്റം' ; വനിതാ മന്ത്രിയെ അധിക്ഷേപിച്ച് കമല്‍നാഥ്; മധ്യപ്രദേശില്‍ രാഷ്ട്രീയ വിവാദം

ലക്‌നൗ: ഇരുപത്തിയെട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ വനിതാ മന്ത്രിക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് നടത്തിയ പരാമര്‍ശത്തെച്ചൊല്ലി മധ്യപ്രദേശില്‍ രാഷ്ട്രീയ വിവാദം. യോഗത്തിനിടെ ദലിത് നേതാവായ വനിതാ മന്ത്രിയെ 'ഐറ്റം' എന്നു വിശേഷിപ്പിച്ച് കമല്‍നാഥ് സംസാരിച്ചതിനെതിരെ ബിജെപി രംഗത്തുവന്നു. 

തന്റെ മന്ത്രിസഭയില്‍ അംഗമായിരിക്കുകയും പിന്നീട് ബിജെപിയിലേക്കു മാറുകയും ചെയ്ത ഇമ്രാതി ദേവിയെ പരാമര്‍ശിച്ചാണ് കമല്‍നാഥ് വിവാദമായ വാക്ക് ഉപയോഗിച്ചത്. 'അവരെ എന്നേക്കാളേറെ നിങ്ങള്‍ക്കറിയാം, എന്തൊരു ഐറ്റമാണ്' എന്നായിരുന്നു കമല്‍നാഥിന്റെ വാക്കുകള്‍. 

കമല്‍നാഥിന്റെ മനോനിലയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കുറ്റപ്പെടുത്തി. നേരത്തെ അവര്‍ എന്നെ ആര്‍ത്തി മൂത്തയാള്‍ എന്നു വിളിച്ചു. ഇപ്പോള്‍ കര്‍ഷകന്റെ മകളായി ജനിക്കുകയും തൊഴില്‍ ചെയ്ത് സാമൂഹ്യ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഇമ്രാതി ദേവിയെ ഐറ്റം എന്നു പരാമര്‍ശിക്കുന്നു. അവരുടെ ഫ്യൂഡല്‍ ചിന്തയാണ് ഇതിലൂടെയെല്ലാം വെളിയില്‍ വരുന്നത്- ചൗഹാന്‍ പറഞ്ഞു.

ദലിതരോടും സ്ത്രീകളോടുമുള്ള കമല്‍നാഥിന്റെ സമീപനമാണ് പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി. നേരത്തെ മീനാക്ഷി നടരാജനു നേരെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് സമാനമായ പരാമര്‍ശം നടത്തിയിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com