പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങി; കശ്മീരില്‍ ഇന്‍സ്‌പെക്ടറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു

തീവ്രവാദികളുടെ ആക്രമണത്തില്‍ കശ്മീരില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു
പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങി; കശ്മീരില്‍ ഇന്‍സ്‌പെക്ടറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു

ശ്രീനഗര്‍:  തീവ്രവാദികളുടെ ആക്രമണത്തില്‍ കശ്മീരില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു. പള്ളിയില്‍ നിന്ന്  പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫിന് നേരെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു.  കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു സംഭവം നടന്നതെന്ന പൊലീസ് അധികൃതര്‍ പറഞ്ഞു. 

ഗുരുതരമായി പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫ് ഭട്ടിനെ ബിജ്‌ബെഹാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com