വൈകുന്നത് കോവിഡ് കാരണം; പൗരത്വ നിയമം ഉടന്‍ നടപ്പാക്കും; ജെപി നഡ്ഡ

വൈകുന്നത് കോവിഡ് കാരണം; പൗരത്വ നിയമം ഉടന്‍ നടപ്പാക്കും; ജെപി നഡ്ഡ
വൈകുന്നത് കോവിഡ് കാരണം; പൗരത്വ നിയമം ഉടന്‍ നടപ്പാക്കും; ജെപി നഡ്ഡ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി  ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസായതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കോവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിയത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പതിയെ മെച്ചപ്പെടുന്നുണ്ട്. നിയമം ഉടന്‍ നടപ്പിലാക്കും- നഡ്ഡ പറഞ്ഞു. 

ബംഗാളിലെ മമതാ സര്‍ക്കാരിനെതിര നിശിത വിമര്‍ശനങ്ങളാണ് നഡ്ഡ യോഗത്തില്‍ ഉയര്‍ത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളില്‍ പിന്തുടരുന്നത്. ഇവിടത്തെ ഹിന്ദു സമുദായത്തെ മമത വേദനിപ്പിച്ചു. എന്നാല്‍ അധികാരക്കസേര നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെ വോട്ടു ബാങ്കിന് വേണ്ടി ഇപ്പോള്‍ ഹിന്ദുക്കള്‍ക്കായി നില്‍ക്കുകയാണെന്നും നഡ്ഡ ആരോപിച്ചു. 

ഭിന്നിപ്പിച്ച് ഭരിക്കുകയാണ് മമതയുടെ ലക്ഷ്യം. ജനങ്ങളെ സേവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ് വിഭജനത്തിലും ഭരണത്തിലും വിശ്വസിക്കുമ്പോള്‍ ബിജെപി സാഹോദര്യത്തിലും വികസനത്തിലുമാണ് വിശ്വസിക്കുന്നത് എന്നും നഡ്ഡ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com