4000 അരിമണികളില്‍ ഭഗവദ്ഗീത എഴുതിവെച്ച് ഹൈദരാബാദ് യുവതി; അപൂര്‍വ്വ സൃഷ്ടിക്ക് അംഗീകാരം (വീഡിയോ)

4000 അരിമണികളില്‍ ഭഗവ്ദ്ഗീത പൂര്‍ണമായി എഴുതിവെച്ചാണ് രാമഗിരി സ്വരിക വാര്‍ത്തകളില്‍ ഇടംപിടിച്ചത്
4000 അരിമണികളില്‍ ഭഗവദ്ഗീത എഴുതിവെച്ച് ഹൈദരാബാദ് യുവതി; അപൂര്‍വ്വ സൃഷ്ടിക്ക് അംഗീകാരം (വീഡിയോ)

ഹൈദരാബാദ്: കലാസൃഷ്ടികള്‍ വ്യത്യസ്തമായ രീതിയില്‍ ചെയ്യുമ്പോഴാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. അത്തരത്തില്‍ വ്യത്യസ്തമായ കലാസൃഷ്ടി കൊണ്ട് ജനങ്ങളെ അത്ഭുതപ്പെടുത്തുകയാണ് ഹൈദരാബാദ് യുവതി.

കരകൗശല വിദഗ്ധയുടെ കലാ പ്രാവീണ്യമാണ് എല്ലാവരുടെയും സംസാരവിഷയം. 4000 അരിമണികളില്‍ ഭഗവ്ദ്ഗീത പൂര്‍ണമായി എഴുതിവെച്ചാണ് രാമഗിരി സ്വരിക വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കാണുമ്പോള്‍ എളുപ്പമാണെന്ന് തോന്നാം. എന്നാല്‍ ഏറെ ശ്രദ്ധയും ഏകാഗ്രതയും ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകുകയുളളൂവെന്ന് കലാകാരന്മാര്‍ പറയുന്നു. 

രാമഗിരി സ്വരികയുടെ കലാ സൃഷ്ടി വണ്ടര്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംപിടിച്ചിട്ടുണ്ട്. ഇതിന് പുറമേ കരകൗശല വിദഗ്ധയായ ഇവര്‍ക്ക് നോര്‍ത്ത് ഡല്‍ഹി കള്‍ച്ചറല്‍ അക്കാദമിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 

2016 മുതലാണ് രാമഗിരി സ്വരിക കരവിരുത് പ്രകടമാക്കിയത്. ഇതിനോടകം 2000 കലാരൂപങ്ങളാണ് ഇവര്‍ സൃഷ്ടിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com