കമിതാക്കളുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍;  മകളെയും യുവാവിനെയും കൊലപ്പെടുത്തിയത് അമ്മയും കൂട്ടാളികളും 

മ്മയും കൂട്ടാളികളും ചേര്‍ന്ന് 21 കാരിയായ യുവതിയെയും കാമുകനെയും കൊലപ്പെടുത്തി
കമിതാക്കളുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍;  മകളെയും യുവാവിനെയും കൊലപ്പെടുത്തിയത് അമ്മയും കൂട്ടാളികളും 

ബദോഹി: അമ്മയും കൂട്ടാളികളും ചേര്‍ന്ന് 21 കാരിയായ യുവതിയെയും കാമുകനെയും കൊലപ്പെടുത്തി. സംഭവത്തില്‍  അമ്മയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസ്  എടുത്ത് അന്വേഷണം ആരംഭിച്ചതായി ചൗരി എസ്‌ഐ രാം ദരേഷ് പറഞ്ഞു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ നടത്തിയ ഗൂഢാലോചനയിലാണ് മകന്‍ കൊല്ലപ്പെട്ടതെന്ന് കാണിച്ച് അച്ഛന്‍ കോടതിയെ സമീപിച്ചിരുന്നു. തന്റെ മകനും 21 കാരിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ലോക്ക്ഡൗണിന് പിന്നാലെ അവര്‍ നിരന്തരം മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഫോണ്‍ പിടിച്ചുവാങ്ങിയിരുന്നു. 

മെയ് രണ്ടാം തിയ്യതി ഇരുവരുടെയും മൃതദേഹങ്ങള്‍ റെയില്‍വെ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ കോടതി ഉത്തരവിന് പിന്നാലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com