ദീപാവലിക്ക് മുന്‍പ് ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ ആലോചന, നേട്ടമാകുക 48 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദീപാവലിക്ക് മുന്‍പ് 48 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിവരം. എന്നാല്‍ ശമ്പളത്തില്‍ ഇത് പ്രതിഫലിക്കാന്‍ സമയമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഴാം പേ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ക്ഷാമബത്ത ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. വ്യാവസായിക തൊഴിലാളികളെ ഉദ്ദേശിച്ചുളള ഉപഭോക്ത്യ വില സൂചികയുടെ അടിസ്ഥാന വര്‍ഷം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് 48 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടിസ്ഥാന വര്‍ഷം 2016 ആയി ഉയര്‍ത്തി ഉപഭോക്ത്യ വില സൂചിക പരിഷ്‌കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അടിസ്ഥാനവര്‍ഷം പരിഷ്‌കരിക്കുന്നതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്. അടിസ്ഥാന വര്‍ഷം പരിഷ്‌കരിക്കുന്നതിന് ആനുപാതികമായി ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


പുതിയ ഉപഭോക്ത്യ വില സൂചികയെ അടിസ്ഥാനമാക്കിയുളള നാണ്യപ്പെരുപ്പ കണക്കുകള്‍ ബുധനാഴ്ച പുറത്തുവന്നേക്കും. ഇതിന് പിന്നാലെ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തിയേക്കുമെന്നാണ് വിവരം. കോവിഡ് പശ്ചാത്തലത്തില്‍ 2021 ജൂണ്‍ വരെ ക്ഷാമബത്തയിലുളള വര്‍ധന മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.നിലവില്‍ മുന്‍പ് നിശ്ചയിച്ച പലിശനിരക്കായ 17 ശതമാനമാണ് ക്ഷാമബത്തയായി നല്‍കുന്നത്. ഇതോടെ , സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ധന യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുത്തേക്കും.

മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലുശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയതോടെ ഈ പരിഷ്‌കരണം നടപ്പാക്കുന്നത് ജൂണ്‍ 2021 വരെ നീട്ടിവെയ്ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com