'ഭക്തിയുടെ മുന്നില്‍ കോവിഡും പ്രായവും തടസമല്ല', 2200 കിലോമീറ്റര്‍ ദൂരം; വൈഷ്‌ണോ ദേവി ക്ഷേത്രം ലക്ഷ്യമിട്ട് സൈക്കിള്‍ ചവിട്ടി 68കാരി ( വീഡിയോ)

മഹാരാഷ്ട്രയില്‍ നിന്നുളള 68കാരി  ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് സൈക്കിള്‍ ചവിട്ടി പോകാനാണ് തീരുമാനിച്ചത്
'ഭക്തിയുടെ മുന്നില്‍ കോവിഡും പ്രായവും തടസമല്ല', 2200 കിലോമീറ്റര്‍ ദൂരം; വൈഷ്‌ണോ ദേവി ക്ഷേത്രം ലക്ഷ്യമിട്ട് സൈക്കിള്‍ ചവിട്ടി 68കാരി ( വീഡിയോ)

മുംബൈ: ഒരു തീരുമാനം എടുത്താല്‍ അതില്‍ നിന്ന് പിന്തിരിയാത്തവര്‍ നിരവധിപ്പേര്‍ ചുറ്റിലുമുണ്ട്. അതുപോലെ തന്നെയാണ് ഭക്തിയുടെ കാര്യത്തിലും. ഭക്തി കൂടുതലുളള ചിലര്‍ സാക്ഷാത്കാരം ലഭിക്കുമെന്ന വിശ്വാസത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്തതിന്റെ നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ഈ കോവിഡ് കാലത്തും ഭക്തിയുടെ പേരില്‍ വെല്ലുവിളി ഏറ്റെടുത്ത് ദൂരങ്ങള്‍ താണ്ടാന്‍ തീരുമാനിച്ച 68 കാരിയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുളള 68കാരി  ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് സൈക്കിള്‍ ചവിട്ടി പോകാനാണ് തീരുമാനിച്ചത്. ബുള്‍ദാന ജില്ലയില്‍ നിന്നുളള 68കാരി 2200 കിലോമീറ്റര്‍ ദൂരം ലക്ഷ്യമിട്ട് സൈക്കിള്‍ ചവിട്ടുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

രത്തന്‍ ശാരദ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ഒറ്റയ്ക്കാണ് തീര്‍ഥാടനം. യാത്രയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകളോടെയാണ് സൈക്കിള്‍ യാത്ര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com