മഹാരാഷ്ട്രയില്‍ ഇന്ന് 8,151  പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 8,500 പേര്‍ രോഗമുക്തരായി

ഇതുവരെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 16,09,516. പേര്‍ക്കാണ്.
മഹാരാഷ്ട്രയില്‍ ഇന്ന് 8,151  പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 8,500 പേര്‍ രോഗമുക്തരായി

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 8,151  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,429 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 213 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 

ഇതുവരെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 16,09,516. പേര്‍ക്കാണ്. ഇതില്‍ 13,92,308 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 1,74,265 സജീവ കേസുകളാണെന്നും 42,453, പേര്‍ ഇതിനോടകം രോഗബാധയെ തുടര്‍ന്ന് മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകത്തില്‍ ഇന്ന് 6,297 പേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായി 8500 ആശുപത്രി വിട്ടു. ഇന്ന് 66 പേര്‍ മരിച്ചു.

സംസ്ഥാനത്ത ഇതുവരെ 776001 പേര്‍ക്കാണ് രോഗബാധ. രോഗമുക്തരായി ഇതിനകം 662329 പേര്‍ ആശുപത്രി വിട്ടു. 10608 പേര്‍ മരിച്ചെന്നും കര്‍ണാടക ആരോഗ്യമന്ത്രാലയം അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com