ഉണങ്ങാനിട്ട തുണിയെടുക്കാന്‍ എട്ടാം ക്ലാസുകാരി ടെറസില്‍ കയറി; കുരങ്ങന്‍മാര്‍ ഓടിച്ചു; 13കാരി മരിച്ചു

കുരങ്ങന്‍മാരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പതിമൂന്ന് കാരി ടെറസില്‍ നിന്നും വീണ് മരിച്ചു.
ഉണങ്ങാനിട്ട തുണിയെടുക്കാന്‍ എട്ടാം ക്ലാസുകാരി ടെറസില്‍ കയറി; കുരങ്ങന്‍മാര്‍ ഓടിച്ചു; 13കാരി മരിച്ചു

ലക്‌നൗ: കുരങ്ങന്‍മാരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പതിമൂന്ന് കാരി ടെറസില്‍ നിന്നും വീണ് മരിച്ചു. ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനായാണ് പെണ്‍കുട്ടി വീടിന്റെ മുകളില്‍ കയറിയത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ ജില്ലയിലാണ് സംഭവം

വസ്ത്രങ്ങള്‍ എടുക്കാനെത്തിയതിന് പിന്നാലെ ഒരു കൂട്ടം കുരങ്ങന്‍മാര്‍ പെണ്‍കുട്ടിക്ക് നേരെ വരികയായിരുന്നു. ഇവരില്‍ നിന്ന് ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ടെറസില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഈ പ്രദേശത്ത് കുരങ്ങന്‍മാരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

കഴിഞ്ഞ നവംബറില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഒരു കുരങ്ങ് കല്ല് താഴേക്കിട്ടതിനെ തുടര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടിരുന്നു. മതാപിതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ തലയിലാണ് കല്ല് വീണത്. 2018ല്‍ ആഗ്രയില്‍ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ കൈയില്‍ നിന്ന് കുരങ്ങ് തട്ടിയെടുത്ത ശേഷം കടിച്ചു കൊലപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com