പിവിസി കാര്‍ഡ് രൂപത്തിലുളള ആധാറിനും നിയമസാധുത; മൂന്ന് രൂപത്തിലും ഉപയോഗിക്കാമെന്ന് യുഐഡിഎഐ, വിശദാംശങ്ങള്‍

പിവിസി കാര്‍ഡ് ഉള്‍പ്പെടെ ആധാര്‍ ലഭിക്കുന്ന മൂന്ന് രൂപത്തിനും നിയമപരമായ സാധുത ഉണ്ടെന്ന് യുഐഡിഎഐ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പിവിസി കാര്‍ഡ് ഉള്‍പ്പെടെ ആധാര്‍ ലഭിക്കുന്ന മൂന്ന് രൂപത്തിനും നിയമപരമായ സാധുത ഉണ്ടെന്ന് യുഐഡിഎഐ. ജനങ്ങള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് മൂന്ന് രൂപത്തില്‍ ലഭ്യമാകുന്ന ആധാറില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാമെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ അറിയിച്ചു. ആധാര്‍ കാര്‍ഡ്, പിവിസി കാര്‍ഡ്, ഇ- ആധാര്‍ എന്നിങ്ങനെ മൂന്ന് രൂപത്തിലാണ് ഈ തിരിച്ചറിയല്‍ രേഖ ലഭിക്കുന്നത്.

തിരിച്ചറിയല്‍ രേഖ എന്ന നിലയിലാണ് 12 അക്കത്തിലുളള നമ്പര്‍ യുഐഡിഎഐ നല്‍കുന്നത്.സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ നിലവില്‍ നിര്‍ബന്ധമാണ്. ജനങ്ങളുടെ സൗകര്യം അനുസരിച്ച് ഈ മൂന്ന് രൂപങ്ങളില്‍ ഏതുവേണമെങ്കിലും തെരഞ്ഞെടുത്ത് ആധാര്‍ ഉപയോഗിക്കാനുളള അനുമതിയാണ് യുഐഡിഎഐ നല്‍കിയത്. പിവിസി കാര്‍ഡ്, ഇ- ആധാര്‍ എന്നിങ്ങനെ മൂന്ന് രൂപങ്ങളില്‍ ഏതു തെരഞ്ഞെടുത്ത് ഉപയോഗിച്ചാലും നിയമപരമായ ഒരു തടസവും ഉണ്ടാവില്ലെന്ന് യുഐഡിഎഐ വ്യക്തമാക്കി.

കൂടുതല്‍ കാലം ഈടുനില്‍ക്കും എന്നത് കൊണ്ട് അടുത്തിടെയാണ് പിവിസി കാര്‍ഡ് രൂപത്തില്‍ ആധാര്‍ നല്‍കി തുടങ്ങിയത്. എളുപ്പം കൊണ്ടുനടക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രവും ജനസംഖ്യാപരമായ വിവരങ്ങളും അടങ്ങുന്ന ഡിജിറ്റല്‍ ഒപ്പോടു കൂടിയ സുരക്ഷിതമായ ക്യൂആര്‍ കോഡ് എന്നിവയാണ് പിവിസി കാര്‍ഡിന്റെ മറ്റൊരു പ്രത്യേകത. 

യുഐഡിഎഎയുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി പിവിസി കാര്‍ഡിന് അപേക്ഷിക്കാം. 50 രൂപ മാത്രമാണ് ഇതിനായി ഈടാക്കുന്നത്. മേല്‍വിലാസത്തില്‍ സ്പീഡ് പോസ്റ്റ് വഴിയാണ് കാര്‍ഡ് നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com