പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം ഒന്നാമത്; മഹാരാഷ്ട്രയില്‍ ഇന്ന് 8,142 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ ആറായിരത്തില്‍ താഴെ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ കേരളത്തെക്കാള്‍ കുറവാണ് രോഗികള്‍
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം ഒന്നാമത്; മഹാരാഷ്ട്രയില്‍ ഇന്ന് 8,142 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ ആറായിരത്തില്‍ താഴെ

മുംബൈ:  ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ കേരളത്തെക്കാള്‍ കുറവാണ് രോഗികള്‍. കേരളത്തില്‍ ഇന്ന് 8,369 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 8,142  പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,17,658 ആയി. നിലവില്‍ 1,58,852 സജീവ കേസുകളാണുള്ളത്. ഇതുവരെ 14,15,679 പേരാണ് രോഗമുക്തി നേടിയത്. ബുധനാഴ്ച 23,371 പേര്‍ രോഗമുക്തി നേടിയതായും 180പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍  5,872 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,82,773  ആയി. 8,500 പേര്‍ രോഗമുക്തി നേടുകയും 88പേര്‍ മരിക്കുകയും ചെയ്തു. 6,71,618 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 1,00,440 സജീവകേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 10,696പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായി കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com