മക്കള്‍ മുതിര്‍ന്നു; വിധവയായ യുവതി ഭര്‍തൃസഹോദരനെ ലൈംഗികബന്ധത്തിന് അനുവദിച്ചില്ല; കഴുത്തുഞ്ഞെരിച്ച് കൊന്നു

ഭര്‍ത്താവിന്റെ മരണശേഷം കസ്തൂരിയും  സാഗറും തമ്മില്‍ സ്‌നേഹബന്ധം ഉടലെടുത്തിരുന്നു
മക്കള്‍ മുതിര്‍ന്നു; വിധവയായ യുവതി ഭര്‍തൃസഹോദരനെ ലൈംഗികബന്ധത്തിന് അനുവദിച്ചില്ല; കഴുത്തുഞ്ഞെരിച്ച് കൊന്നു

അഹമ്മദാബാദ്: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍തൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്‌കോട്ടിലെ സുരേന്ദര്‍നഗറിലാണ് സംഭവം. നാല്‍പ്പത്തിയേഴുകാരനായ സാഗര്‍ സന്ദല്‍പ്പരയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കസ്തൂരി എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടത്തു. യുവതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.  

നാല് വര്‍ഷം മുമ്പാണ് കസ്തൂരിയുടെ ഭര്‍ത്താവ് മരിക്കുന്നത്. ഇയാളുടെ മരണശേഷവും ഇവരും മക്കളും ഭര്‍തൃവീട്ടിലായിരുന്നു താമസം. 
ഇതേ വീട്ടില്‍ത്തന്നെയാണ് ഭര്‍ത്താവിന്റെ സഹോദരനായ സാഗറും കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യ 17 വര്‍ഷം മുമ്പ് മരിച്ചു. മക്കള്‍ക്കൊപ്പമായിരുന്നു സാഗര്‍ ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് ഭര്‍ത്താവിന്റെ മരണശേഷം കസ്തൂരിയും  സാഗറും തമ്മില്‍ സ്‌നേഹബന്ധം ഉടലെടുത്തിരുന്നു. എന്നാല്‍ മക്കള്‍ മുതിര്‍ന്നതോടെ കസ്തൂരി തന്നെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. 

കൊലപാതകത്തിന്റെ തലേദിവസം കുടുംബാംഗങ്ങളെല്ലാം സമീപത്തെ ഗ്രാമത്തിലെ ബന്ധുവീട്ടില്‍ പോയിരുന്നു. സാഗറും കസ്തൂരിയും വൈകുന്നേരം തന്നെ തിരിച്ചെത്തിയെങ്കിലും മക്കള്‍ തിരികെ വന്നിരുന്നില്ല. വീട്ടില്‍ തനിച്ചായ അവസരം മുതലെടുത്ത് സാഗര്‍ കസ്തൂരിയെ സമീപിച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ബലം പ്രയോഗിക്കാന്‍ ശ്രമിച്ചെങ്കിലും കസ്തൂരി നിരസിക്കുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇതോടെ സാഗര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി.

രാത്രിയോടെ വീട്ടില്‍ നിന്നിറങ്ങിയ കസ്തൂരി വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന സാഗറിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ മുഖത്തും കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മരിച്ച നിലയില്‍ സാഗറിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ മകനായ മഹേഷ് പരാതിയുമായി പൊലീസിനെ സമീപിച്ചു. സാഗറിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് കസ്തൂരിയിലേക്ക് സംശയം നീണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com