വനത്തില്‍ അതിവേഗത്തില്‍, തളളയാനയുടെ ജഡത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം വരെ കുട്ടിയാനയെ വലിച്ചിഴച്ചു; എന്‍ജിന്‍ പിടിച്ചെടുത്ത് വനംവകുപ്പ്

അസമില്‍ കുട്ടിയാനയേയും വലിച്ച് കൊണ്ട് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിന്‍ വനംവകുപ്പ് പിടിച്ചെടുത്തു
വനത്തില്‍ അതിവേഗത്തില്‍, തളളയാനയുടെ ജഡത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം വരെ കുട്ടിയാനയെ വലിച്ചിഴച്ചു; എന്‍ജിന്‍ പിടിച്ചെടുത്ത് വനംവകുപ്പ്

ഗുവാഹത്തി: അസമില്‍ കുട്ടിയാനയേയും വലിച്ച് കൊണ്ട് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിന്‍ വനംവകുപ്പ് പിടിച്ചെടുത്തു. സംഭവത്തില്‍ 35 വയസുളള പിടിയാനയും കുട്ടിയാനയും ചരിഞ്ഞു.

ആഴ്ചകള്‍ക്ക് മുന്‍പ് അസമിലെ ലുംഡിംഗ് റിസര്‍വ് വനത്തിലൂടെ ഗുഡ്‌സ് ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. പിടിയാനയുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി. അമ്മയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. വേഗതയില്‍ ട്രെയിന്‍ സഞ്ചരിച്ചതാണ് അപകടകാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. വനത്തില്‍ വേഗത കുറച്ച് ട്രെയിന്‍ ഓടിക്കണമെന്നതാണ് നിയമം.

നടപടിയുടെ ഭാഗമായാണ് ട്രെയിനിന്റെ എന്‍ജിന്‍ പിടിച്ചെടുത്തതെന്ന് വടക്കുകിഴക്കന്‍ ഫ്രോണ്ടിയര്‍ റെയില്‍വേ അറിയിച്ചു. ട്രെയിനിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും എന്‍ജിന്‍ ഇപ്പോഴും ഉപയോഗത്തിലാണെന്നും റെയില്‍വേ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com