ആക്ടീവ് കേസുകള്‍ കുത്തനെ താഴേക്ക്, മൂന്ന് ദിവസത്തിനിടെ പത്തുശതമാനം കുറവ്; രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക്

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് കോവിഡ് പോസിറ്റീവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് കോവിഡ് പോസിറ്റീവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്. ചികിത്സയിലുളളവര്‍ മൊത്തം കോവിഡ് ബാധിതരുടെ 10 ശതമാനമായി താഴ്ന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

നിലവില്‍ മൊത്തം കോവിഡ് ബാധിതരുടെ 9.29 ശതമാനമായ 7,15,812 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പോസിറ്റീവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിയത് മെച്ചപ്പെട്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്ന് പോസിറ്റീവിറ്റി നിരക്ക് 3.8 ശതമാനമാണ്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഫലപ്രദമായി രീതിയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചതിന്റെ ഫലമായാണ് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. നിലവില്‍ രോഗമുക്തര്‍ 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്ന് മാത്രം 79,415 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുക്കുകയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ കോവിഡ് മരണനിരക്ക് 1.5 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com