'കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവന് കളയാന്‍ വരെ അമ്മ തയ്യാറാകും'- ഈ വാചകത്തിന്റെ മഹത്വം ഒന്നും കൂടി ഊട്ടിയുറപ്പിക്കുന്നതാണ് നൊമ്പരപ്പെടുത്തുന്ന ഈ വീഡിയോ. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന് ത്യജിക്കാന്‍ തയ്യാറാവുന്ന അമ്മ താറാവിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സുധാ രാമന് ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് നൊമ്പരപ്പെടുത്തുന്നത്. അമ്മ താറാവിനെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി ഇരയാക്കുന്നതാണ് ദൃശ്യങ്ങളില്‍.
മാളത്തില്‍ കുഞ്ഞുങ്ങളുമായി ഇരിക്കുകയാണ് അമ്മ താറാവ്. ഈസമയത്താണ് പെരുമ്പാമ്പ് ഇഴഞ്ഞു എത്തിയത്. പാമ്പില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സ്വയം രക്തസാക്ഷിയാകുകയാണ് അമ്മ താറാവ്. കുഞ്ഞുങ്ങള്‍ മാളത്തില്‍ നിന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുന്നതും അമ്മ താറാവിനെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ