തമിഴ്‌നാട്ടില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി
തമിഴ്‌നാട്ടില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ചെന്നൈ: എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. വാക്‌സിന്‍ വിതരണത്തിനെത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനത്തില്‍ സമീപദിവസങ്ങളിലായി കുറവുണ്ട്.

ബുധനാഴ്ച 3,086 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇതില്‍ ആറരലക്ഷം രോഗികള്‍ മുക്തരായതായാണ് തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 35,480 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 10,780 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com