മുംബൈയില്‍ നിര്‍ത്തിയിട്ട എസി ട്രെയിനിലെ കമ്പാര്‍ട്ടുമെന്റില്‍ തീ പിടിത്തം; ആളപായമില്ല (വീഡിയോ)

മുംബൈയില്‍ നിര്‍ത്തിയിട്ട എസി ട്രെയിനിലെ കമ്പാര്‍ട്ടുമെന്റില്‍ തീ പിടിത്തം; ആളപായമില്ല (വീഡിയോ)
മുംബൈയില്‍ നിര്‍ത്തിയിട്ട എസി ട്രെയിനിലെ കമ്പാര്‍ട്ടുമെന്റില്‍ തീ പിടിത്തം; ആളപായമില്ല (വീഡിയോ)

മുംബൈ: മുംബൈയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ തീ പിടിത്തം. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എസി ലോക്കല്‍ ട്രെയിനിലെ പവര്‍ കോച്ചിനാണ് തീ പിടിച്ചത്. ഇന്ന് പുല്‍ച്ചെയോടെയാണ് തീ പിടിത്തമുണ്ടായത്. 

തീ പിടിത്തമുണ്ടായ ഉടനെ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. എന്നാല്‍ പുലര്‍ച്ചെ 2.50നാണ് സേനയെത്തിയത്. അതിന് മുന്‍പ് തന്നെ റെയില്‍വേ ജീവനക്കാര്‍ ചേര്‍ന്ന് തീ കെടുത്തുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

അപകടത്തില്‍ ആളപായമില്ലെന്നും കമ്പാര്‍ട്ടുമെന്റിലെ ഇലക്ട്രിക്കല്‍ കാബിനറ്റും വയറിങുകളും കത്തി നശിച്ചതായും അധികൃതര്‍ പറഞ്ഞു. സീറ്റുകളടക്കമുള്ളവയ്ക്കും കാര്യമായ തകരാറുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com