ലോക്ക്ഡൗണില്‍ ജോലി നഷ്ടമായി; ദുരിതത്തിലായ എന്‍ജിനിയര്‍ പണിയെടുക്കുന്നത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍; ഇടപെട്ട് കലക്ടര്‍

മികച്ച വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യേണ്ടി വന്ന ദുരവസ്ഥ മനസിലാക്കിയ കലക്ടറുടെ ഇടപെടലാണ് യുവാവിന് തുണയായത്
ലോക്ക്ഡൗണില്‍ ജോലി നഷ്ടമായി; ദുരിതത്തിലായ എന്‍ജിനിയര്‍ പണിയെടുക്കുന്നത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍; ഇടപെട്ട് കലക്ടര്‍

ഭുവനേശ്വര്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ദുരിതത്തിലായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഭയം തേടിയ എന്‍ജിനയര്‍ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി സ്ഥാനക്കയറ്റം. മികച്ച വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യേണ്ടി വന്ന ദുരവസ്ഥ മനസിലാക്കിയ കലക്ടറുടെ ഇടപെടലാണ് യുവാവിന് തുണയായത്. 

ഒഡീഷ സ്വദേശിയായ അനന്ദ് ബറിയ എന്ന യുവാവിനാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നൈയിലെ ജോലി നഷ്ടമായത്. മാസത്തില്‍ ലഭിച്ചിരുന്ന പതിനഞ്ചായിരം രൂപ നഷ്ടമായതോടെ കുടുംബത്തിലെ മൂത്തമകനായ ഇയാള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകേണ്ട അവസ്ഥയായി. ഇതിന് പിന്നാലെ നാട്ടില്‍ ഇയാള്‍ ഗ്രാമീണതൊഴിലുറപ്പ് ജോലിക്ക് പോകുകയായിരുന്നു.

ഇയാള്‍ ജോലി ചെയ്യുന്നതിനിടെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തിതയതാണ് ഇയാള്‍ക്ക് തുണയായത്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും യുവാവ് തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് കനാല്‍ കുഴിക്കുന്നത് തന്നെ അസ്വസ്ഥമാക്കിയെന്ന് കലക്ടര്‍ പറയുന്നു. ഇയാള്‍ക്ക് ഇതിലും മെച്ചപ്പെട്ട ജോലി ലഭിക്കേണ്ടതുണ്ടെന്നതിനാല്‍ ജില്ലാ കലക്ടര്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായി ജോലി വാഗ്ദാനം നല്‍കുകയായിരുന്നു. അവിടെ അയാള്‍ക്്ക മാന്യമായ വേതനവും ലഭിക്കും. കൂടാതെ ഇയാള്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുകയും ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com