സ്ത്രീക്ക് കാവലായി 'മെയില്‍ എസ്‌കോര്‍ട്ട്', ജോലി വാഗ്ദാനത്തില്‍ വീണ് നിരവധി യുവാക്കള്‍; വ്യാജ വെബ്‌സൈറ്റ്, 23 ലക്ഷം തട്ടി, 20 കാരന്‍ പിടിയില്‍

വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് 20 കാരന്‍ നടത്തിയ തട്ടിപ്പിലൂടെ നിരവധി യുവാക്കളുടെ 23 ലക്ഷം രൂപയാണ് നഷ്ടമായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സുരക്ഷ ഉറപ്പാക്കുന്നതിന് പുരുഷന്മാരെ സ്ത്രീകളുടെ കാവല്‍ക്കാരായി നിയോഗിക്കുന്ന 'മെയില്‍ എസ്‌കോര്‍ട്ട്' ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാക്കളുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത 20കാരന്‍ പിടിയില്‍.വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് 20 കാരന്‍ നടത്തിയ തട്ടിപ്പിലൂടെ നിരവധി യുവാക്കളുടെ 23 ലക്ഷം രൂപയാണ് നഷ്ടമായത്.  

ബുധനാഴ്ചയാണ് ഡല്‍ഹി കേന്ദ്രമാക്കി തട്ടിപ്പ് നടത്തിയ ബിഹാര്‍ സ്വദേശി അങ്കിത് കുമാര്‍ പിടിയിലായത്. മെയില്‍ എസ്‌കോര്‍ട്ട് ജോലി തരാമെന്ന് വാഗ്ദാനം നല്‍കി 11,000 തട്ടിയെടുത്തതായി കാണിച്ച് രാകേഷ് കുമാര്‍ എന്ന യുവാവ് പൊലീസില്‍ പരാതി നല്‍കിയതാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. 'ജിഗലോജോബ്ഇന്ത്യ01' എന്ന പേരിലുളള വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ജോലി വാഗ്ദാനം ചെയ്ത് ഫീസായി പണം തട്ടിയെടുക്കുന്നതായിരുന്നു രീതി. 

വെബ്‌സൈറ്റില്‍ നല്‍കിയ നമ്പറിലേക്ക് വിളിച്ച രാകേഷ് കുമാറിനോട് ഓണ്‍ലൈനായി ഫീസ് അടയ്ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ജനക്പുരിയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയെ സമീപിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം അടച്ച രാകേഷ് കുമാറിന് പണം നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. സംശയം തോന്നിയ രാകേഷ് കുമാര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com