ഓൺലൈൻ ക്ലാസിൽ മകൾ ഉത്തരം പറഞ്ഞില്ല, പെൻസിൽ കൊണ്ട് കുത്തി അമ്മ; കേസെടുത്തു 

പെൻസിൽ കൊണ്ട് കുട്ടിയുടെ പുറകുവശത്ത് പല തവണ കുത്തുകയും കടിക്കുകയുമായിരുന്നു
ഓൺലൈൻ ക്ലാസിൽ മകൾ ഉത്തരം പറഞ്ഞില്ല, പെൻസിൽ കൊണ്ട് കുത്തി അമ്മ; കേസെടുത്തു 

മുംബൈ : ഓൺലൈൻ ക്ലാസിൽ ഉത്തരം പറയാഞ്ഞതിനെ തുടർന്ന് അമ്മ മകളെ പെൻസിൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ആറാം ക്ലാസുകാരിയായ വിദ്യാർഥിനി ഓൺലൈൻ ക്ലാസിനിടെ അധ്യാപികയുടെ ചോദ്യങ്ങൾക്ക് മൗനം പാലിച്ചതാണ് അമ്മയെ ചൊടിപ്പിച്ചത്. ഇവർ മകളെ കടിക്കുകയും ചെയ്തു. 

പെൻസിൽ കൊണ്ട് കുട്ടിയുടെ പുറകുവശത്ത് പല തവണ കുത്തുകയും കടിക്കുകയുമായിരുന്നു. അനിയത്തിയെ ഉപദ്രവിക്കുന്നത് കണ്ടു നിന്ന സഹോദരി ചൈൽഡ് ലൈൻ നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സംഭവത്തിൽ 35കാരിയായ യുവതിക്കെതിരെ സാൻറ്ക്രൂസ് പൊലീസ് കേസെടുത്തിട്ടുണ്ട്. 

ബുധനാഴ്ച ക്ലാസ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഫോൺ ലഭിച്ചതിന് പിന്നാലെ അധികൃതർ ഇവരുടെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com