രണ്ടാഴ്ചയായി കാണാനില്ല, 27കാരന്റെ മൃതദേഹം അഴുകിയ നിലയില്‍ ആശുപത്രിയിലെ ടോയ്‌ലെറ്റില്‍; അസ്വാഭാവികത, അന്വേഷണത്തിന് ഉത്തരവിട്ടു

കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായ, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്ഷയ രോഗിയെ ആശുപത്രിയുടെ ടോയ്‌ലെറ്റില്‍ മരിച്ചനിലയില്‍  കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായ, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്ഷയ രോഗിയെ ആശുപത്രിയുടെ ടോയ്‌ലെറ്റില്‍ മരിച്ചനിലയില്‍  കണ്ടെത്തി. 27കാരന്റെ മരണം സ്വാഭാവിക മരണമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ആശുപത്രിക്ക് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 

കഴിഞ്ഞദിവസമാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അടച്ചിട്ടിരുന്ന ടോയ്‌ലെറ്റില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേയ്ക്ക് വമിച്ചതിനെ തുടര്‍ന്ന് ആശുപത്രി വാര്‍ഡനാണ് തുറന്നു നോക്കിയത്. 27കാരനായ സൂര്യാഭന്‍ യാദവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു.

ക്ഷയരോഗിയായ സൂര്യാഭന്‍ യാദവിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഒക്ടോബര്‍ നാലിന് യുവാവിനെ കാണാനില്ല എന്ന് കാട്ടി ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിരുന്നു.ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനിടെ, ശ്വാസതടസ്സം അനുഭവപ്പെട്ടതാവാം മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. ഇത് സംഭവിച്ചത് എങ്ങനെയാണ് എന്ന് അറിയാന്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറെ ദിവസമായി ആരും ശ്രദ്ധിക്കപ്പെടാതെ മൃതദേഹം ടോയ്‌ലെറ്റില്‍ കിടന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com