രാജ്യത്ത് 50,129പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളത് 6,68,154പേര്‍

രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,64,811പേരായി
രാജ്യത്ത് 50,129പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളത് 6,68,154പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 50,129പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.578പേര്‍ മരിച്ചു.  ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,64,811പേരായി. 1,18,534പേരാണ് ഇതുവരെ മരിച്ചത്.

6,68,154പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 70,78,123പേര്‍ ഇതുവരെ രോഗമുക്തരായി. 62,077പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രി വിട്ടത്.

 10,25,23,469 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com