ബുദ്ധദേവ് ഭട്ടാചാര്യ അവശനിലയില്‍; ചിത്രങ്ങള്‍ പങ്കുവച്ച് ബംഗാള്‍ ഗവര്‍ണര്‍, വിമര്‍ശനവുമായി സിപിഎം

അവശനിലയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ചിത്രം പങ്കുവച്ച ബംഗാള്‍ ഗവര്‍ണറുടെ നടപടിക്ക് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ/ചിത്രം:പിടിഐ
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ/ചിത്രം:പിടിഐ


കൊല്‍ക്കത്ത: അവശനിലയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ചിത്രം പങ്കുവച്ച ബംഗാള്‍ ഗവര്‍ണറുടെ നടപടിക്ക് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം. അഷ്ടമി ദിനത്തിലാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും ഭാര്യയും ബുദ്ധദേവിനെ സന്ദര്‍ശിച്ചത്. തീരെ അവശനിലയിലായ മുന്‍ മുഖ്യമന്ത്രിയുടെ ചിത്രം ജഗ്ദീപ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. 

ഗവര്‍ണറുടെ നടപടി തങ്ങളെ വളരെയധികം വേദനപ്പിച്ചു എന്നാണ് സിപിഎം പ്രതികരിച്ചിരിക്കുന്നത്. 'കാലങ്ങളായി തികഞ്ഞ ആത്മാര്‍ത്ഥതയോടെ സംസ്ഥാനത്തെ സേവിച്ച ലോകമെമ്പാടും അറിയുന്ന നേതാവാണ് ബുദ്ധദേവ് ഭട്ടാചാര്യ. അദ്ദേഹത്തിന്റെ മോശം സാഹചര്യത്തില്‍ ചിത്രം എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള അദ്ദേഹത്തെ അറിയുന്ന ആളുകളെക്കൂടി വേദനിപ്പിക്കലാണ്.'- സിപിഎം ബംഗാള്‍ ഘടകം ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ ബംഗാള്‍ ഗവര്‍ണര്‍ തയ്യാറായിട്ടില്ല. ഗവര്‍ണറുടെ നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇത് വെറുപ്പുളവാക്കുന്ന നടപടിയാണെന്ന് വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com