കോവിഡ്: സൗമിത്ര ചാറ്റര്‍ജിയുടെ നില അതീവ ഗുരുതരം

. അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്നും നില കൂടുതല്‍ വഷളായതായും കൊല്‍ക്കത്ത ആശുപത്രിയിലെ ഡോക്ടര്‍മാര്‍
കോവിഡ്: സൗമിത്ര ചാറ്റര്‍ജിയുടെ നില അതീവ ഗുരുതരം

കൊല്‍ക്കത്ത:  കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രമുഖ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നില അതീവ ഗുരുതരമായതായി ഡോക്ടര്‍മാര്‍. അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്നും നില കൂടുതല്‍ വഷളായതായും കൊല്‍ക്കത്ത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

കോവിഡ് ബാധിച്ച് ഈ മാസം ആറിനാണ് എണ്‍പത്തിയഞ്ചുകാരനായ സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനേഴു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ചാറ്റര്‍ജിയുടെ നില മെച്ചപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ തീവ്രശ്രമം നടത്തിയിട്ടും ചാറ്റര്‍ജിയുടെ നിലയില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആശുപത്രി അറിയിച്ചു. പ്ലേറ്റ്‌ലെറ്റ് കൗണ്ടും ഹീമോഗ്ലോബിനും താഴെയാണ്. ദീര്‍ഘ ദിവസം ഐസിയുവില്‍ കഴിഞ്ഞതിന്റെ പ്രശ്‌നങ്ങളും ചാറ്റര്‍ജിക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കഴിഞ്ഞയാഴ്ച ചാറ്റര്‍ജി കോവിഡ് മുക്തി നേടിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യം വീണ്ടെടുക്കാനായില്ല. 

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുള്ള സൗമിത്ര ചാറ്റര്‍ജി രാജ്യത്തെ മുന്‍നിര നടന്മാരില്‍ ഒരാളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com