ഭക്ഷണത്തിനായി കാത്തിരുന്നത് മൂന്ന് മണിക്കൂര്‍; അക്ഷരാര്‍ത്ഥത്തില്‍ ഇറക്കിവിട്ടു; അമേരിക്കന്‍ റസ്റ്ററന്റ് വംശീയാധിക്ഷേപം നടത്തിയെന്ന് ബിര്‍ലയുടെ കുടുബം

തന്നോടും കുടുംബത്തോടും വംശീയധിക്ഷേപം നടത്തിയ റസ്റ്ററന്റ് അധികൃതര്‍, തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ റസ്റ്ററന്റില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് അനന്യ ട്വിറ്ററില്‍ കുറിച്ചു. 
Ananya Birla
Ananya Birla

ന്യൂയോര്‍ക്: തന്നെയും കുടുംബത്തെയും അമേരിക്കയിലെ റസ്റ്ററന്റ് അധികൃതര്‍ വംശീയാധിക്ഷേപം നടത്തിയെന്ന് വ്യവസായി കുമാര മംഗലം ബിര്‍ലയുടെ മകള്‍ അനന്യ ബിര്‍ല. ഇറ്റാലിയന്‍ അമേരിക്കന്‍ റസ്റ്ററന്റ് ആയ സ്‌കൂപ റസ്റ്ററന്റിന് എതിരെയാണ് അനന്യ രംഗത്തുവന്നിരിക്കുന്നത്. 

തന്നോടും കുടുംബത്തോടും വംശീയധിക്ഷേപം നടത്തിയ റസ്റ്ററന്റ് അധികൃതര്‍, തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ റസ്റ്ററന്റില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് അനന്യ ട്വിറ്ററില്‍ കുറിച്ചു. 

റസ്റ്ററന്റ് അധികൃതര്‍ നന്നായി പെരുമാറാറന്‍ പഠിക്കണമെന്നും അനന്യ കൂട്ടിച്ചേര്‍ത്തു. കാലിഫോര്‍ണിയയിലാണ് ഷെഫ് അന്റോണിയോ ലൊഫാസോ നടത്തുന്നതാണ് സ്‌കൂപ ഇറ്റാലിയന്‍ റൂട്ട്‌സ് റസ്റ്ററന്റ്. 

' ഞങ്ങള്‍ ഭക്ഷണത്തിനായി മൂന്ന് മണിക്കൂര്‍ നിങ്ങളുടെ റസ്റ്ററന്റില്‍ കാത്തിരുന്നു. നിങ്ങളുടെ വെയ്റ്റര്‍ ജോഷ്വ സില്‍വര്‍മാന്‍ എന്റെ അമ്മയോട് വംശീയാധിക്ഷേപം നടത്തി. ഇത് ശരിയല്ല' അന്റോണിയോയെ ടാഗ് ചെയ്തുകൊണ്ട് അനന്യ ട്വിറ്ററില്‍ കുറിച്ചു. 

ഇതേ ആരോപണം ഉന്നയിച്ച് അനന്യ ബിര്‍ലയുടെ അമ്മയും മാനസികാരോഗ്യ പ്രവര്‍ത്തകയുമായ നീരജ ബിര്‍ലയും രംഗത്തെത്തി. റസ്റ്ററന്റ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് വളരെ മോശം അനുഭവമാണെന്ന് നീരജ ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com