ഒരാഴ്ച മുന്‍പ് 4.3 ലക്ഷം രോഗികള്‍, കഴിഞ്ഞയാഴ്ച 3.6 ലക്ഷം, രോഗികളില്‍ 16 ശതമാനത്തിന്റെ ഇടിവ്; മരണവും ഗണ്യമായി കുറഞ്ഞു, ആശ്വാസ കണക്ക് 

ഞായറാഴ്ച വരെയുളള ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിലും വൈറസ് മരണങ്ങളിലും ഗണ്യമായി കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആശ്വാസം പകര്‍ന്ന് രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്. ഞായറാഴ്ച വരെയുളള ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിലും വൈറസ് മരണങ്ങളിലും ഗണ്യമായി കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെങ്കില്‍ മരണങ്ങളിലെ കുറവ് 19 ശതമാനം വരുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 19 മുതല്‍ 25 വരെയുളള കണക്ക് അനുസരിച്ച് 3.6 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വ്യാപനനിരക്കാണിത്. തൊട്ട് മുന്‍പുളള ആഴ്ച 4.3 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോഴാണ് കഴിഞ്ഞ ആഴ്ചയില്‍ രോഗികളില്‍ ഉണ്ടായ കുറവ്. സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയാണ് ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. 6.45 ലക്ഷം  രോഗികള്‍. തുടര്‍ന്നുളള ആഴ്ചകളില്‍ രോഗികളുടെ എണ്ണം ക്രമാനുഗതമായി താഴുന്ന കാഴ്ചയാണ് ദൃശ്യമായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഈ ദിവസങ്ങളില്‍ കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായി ഉയരുകയും ചെയ്തത് ആശ്വാസമായി.

മരണസംഖ്യയിലും കുറവുണ്ട്. ഞായറാഴ്ച വരെയുളള ഒരാഴ്ച കാലയളവില്‍ 4400 പേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മുന്‍പത്തെ ആഴ്ച ഇത് 5455 ആണ്. തുടര്‍ച്ചയായ ആഴ്ചകളില്‍ മരണനിരക്കിലും കുറവുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com