പ്രതിദിന വര്‍ദ്ധന അന്‍പതിനായിരത്തിനും താഴെ; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,149പേര്‍ക്ക് കോവിഡ്, ആശ്വാസം

രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന വര്‍ദ്ധനവ് ഗണ്യമായി കുറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന വര്‍ദ്ധനവ് ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 50,129പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 79,09,960ആയി. 1,19,014പേര്‍ മരിച്ചു. 480പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. 6,53,717പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 71,37,229പേര്‍ രോഗമുക്തരായി. 59,105പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത്. 

9,39,309 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 10,24,62,778 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടര്‍ന്നുവന്ന മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 6,059 പേര്‍ക്കാമ് രോഗം സ്ഥിരീകരിച്ചത്. 

കര്‍ണാടകയില്‍ കഴിഞ്ഞദിവസം 4,439പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ രോഗികളേക്കാള്‍ രോഗ മുക്തരുടെ നിരക്ക് ഇരട്ടിയിലധികമാണ്. 10,106 പേരാണ് കഴിഞ്ഞദിവസം രോഗമുക്തരായത്. കേരളത്തില്‍ കഴിഞ്ഞദിവസം 6,843പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com