ആറാം വയസുകാരന് ജന്മദിനത്തില്‍ സര്‍പ്രൈസ്; 1400  കിലോമീറ്റര്‍ ദൂരം ആക്ടിവയില്‍ സഞ്ചരിച്ച് മാതാപിതാക്കള്‍

1400 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ 37 മണിക്കൂറുകളാണ് എടുത്തത്.
ആറാം വയസുകാരന് ജന്മദിനത്തില്‍ സര്‍പ്രൈസ്; 1400  കിലോമീറ്റര്‍ ദൂരം ആക്ടിവയില്‍ സഞ്ചരിച്ച് മാതാപിതാക്കള്‍

പുതുക്കോട്ടൈ: കോവിഡ് വ്യാപനമൊന്നും മകന്റെ ജന്മദിനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഈ മാതാപിതാക്കളെ പിന്തിരിപ്പിച്ചില്ല. ഗതാഗത സൗകര്യങ്ങളുടെ പരിമതിയെ തുടര്‍ന്ന് ടൂവീലറില്‍ അവര്‍ വീട്ടില്‍ നിന്ന് ഇറങ്ങി. മകന്റെ ആറാം ജന്മദിനത്തില്‍ വീടെത്തുന്നതിനായി മുംബൈ മുതല്‍ പുതുക്കോട്ടൈ വരെ ഇവര്‍ സഞ്ചരിച്ചത് 1400 കിലോ മീറ്റര്‍. 

വിവാഹശേഷം മുംബൈയിലെ സിയോണില്‍ താമസക്കുന്ന ദമ്പതികള്‍ മക്കളെ അവധിക്കാലം ആഘോഷിക്കുന്നതിനായി പുതുക്കോട്ടൈയിലെ മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം നിര്‍ത്തിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മക്കളെ കൂട്ടാന്‍ എത്താനായിരുന്നില്ല. 


എന്റെ കുട്ടികളില്‍ നിന്ന് ഏഴ് ദിവസം പോലും മാറിനിന്നിട്ടില്ല. ഇപ്പോള്‍ ഏഴ് മാസമായി. അപ്പോള്‍ ജന്മദിനത്തില്‍ അവര്‍ക്ക് ഒരു സര്‍പ്രൈസ് ആവട്ടെയെന്ന് കരുതിയാണ് യാത്രതിരിച്ചതെന്ന് അമ്മ സംഗീത പറയുന്നു. ട്രെയിന്‍ സൗകര്യമില്ലാത്തതിനാലും വിമാനത്തിന് അമിത ചാര്‍ജാകുമെന്നതിനാലും ഞങ്ങള്‍ ആക്ടിവ ഓടിച്ച് വരാന്‍ തീരുമാനിക്കുകയായിരുന്നു.

1400 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ 37 മണിക്കൂറുകളാണ് എടുത്തത്. ആദ്യദിവസം കോലാപ്പൂരിലും രണ്ടാം ദിവസം ബംഗളൂരുവിലും താമസിച്ചു. ആദ്യദിവസം മൂന്നൂറ് കിലോമീറ്ററും പിന്നിടുളള ദിവസങ്ങളില്‍ 800, 398 കിലോ മീറ്റര്‍ സഞ്ചരിച്ചു. ആകെ ചെലവായത് ഏഴായിരം രൂപമാത്രമാണെന്ന് ഇവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com