ഇരയെ പിടികൂടാന്‍ ഉയരത്തിലുളള ടോള്‍ ഗേറ്റ് ചാടി കുതിക്കുന്ന പുലി, അമ്പരപ്പ് (വീഡിയോ)

ഇരയെ പിടികൂടാന്‍ ഉയരത്തിലുളള ടോള്‍ ഗേറ്റ് ചാടി കുതിക്കുന്ന പുലി, അമ്പരപ്പ് (വീഡിയോ)

പുലി 20 അടി ഉയരത്തില്‍ വരെ ചാടുമെന്നാണ് സുശാന്ത നന്ദ ഐഎഫ്എസ് പറയുന്നത്

വന്യജീവികളുടെ കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ഇരയെ പിടികൂടാന്‍ ടോള്‍ ഗേറ്റിന്റെ മുകളിലൂടെ ചാടുന്ന പുലിയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ടോള്‍ ഗേറ്റ് എവിടെയാണ് എന്ന് വ്യക്തമല്ല. ചിലര്‍ ഇത് രാജസ്ഥാനില്‍ ആണ് എന്ന് കമന്റുകളിലൂടെ അവകാശപ്പെടുന്നുണ്ട്. ടോള്‍ ഗേറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

രാത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇരയെ പിടികൂടാന്‍ പുലി ടോള്‍ ഗേറ്റ് ചാടുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. പൂച്ചയ്ക്ക് സമാനമായ ജീവി ഗേറ്റിലൂടെ അതിവേഗം പോകുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. ഇതിന് തൊട്ടുപിന്നാലെ ടോള്‍ ഗേറ്റ് ചാടി കടന്ന് ഇരയ്ക്ക് പിന്നാലെ പുലി കുതിച്ചു പായുന്നതാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. പുലി 20 അടി ഉയരത്തില്‍ വരെ ചാടുമെന്നാണ് സുശാന്ത നന്ദ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com