ഐബിപിഎസ് പൊതുപരീക്ഷയ്ക്ക് വീണ്ടും അവസരം, 3517 ഒഴിവുകൾ; നാളെ മുതൽ ഈ വിഭാ​​ഗക്കാർക്ക് അപേക്ഷിക്കാം

പൊതുമേഖല ബാങ്കുകളിൽ പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ർ/​മാ​നേ​ജ്​​​മെൻറ്​ ട്രെ​യി​നീ​സ്​ തസ്തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം
ഐബിപിഎസ് പൊതുപരീക്ഷയ്ക്ക് വീണ്ടും അവസരം, 3517 ഒഴിവുകൾ; നാളെ മുതൽ ഈ വിഭാ​​ഗക്കാർക്ക് അപേക്ഷിക്കാം

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിൽ പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ർ/​മാ​നേ​ജ്​​​മെൻറ്​ ട്രെ​യി​നീ​സ്​ തസ്തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും അ​തി​നു​ശേ​ഷം യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കുമാണ് അ​പേ​ക്ഷി​ക്കാ​ൻ വീ​ണ്ടും അ​വ​സ​രം ലഭിച്ചിരിക്കുന്നത്. 

പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ർ/​മാ​നേ​ജ്​​മെൻറ്​ ട്രെ​യി​നി ത​സ്​​തി​ക​ക്ക്​ ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ 11 വ​രെ​ അ​പേ​ക്ഷി​ക്കാം. ആദ്യം​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ അ​പേ​ക്ഷ​ക​ളി​ൽ തി​രു​ത്ത്​ വ​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. ഓ​ഗസ്റ്റ് അഞ്ചുമുതൽ 26 വരെയുളള സമയക്രമത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കാണ് വീണ്ടും അവസരം നൽകുന്നത്. ഇതിന് ശേഷം യോ​ഗ്യത നേടിയവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയുന്നവിധമാണ് അനുബന്ധ വിജ്ഞാപനം പുറത്തിറക്കിയത്. 3517 ഒഴിവുകളാണ് ഉളളത്.

 ഓ​ഫി​സ​ർ/​മാ​നേ​ജ്​​മെൻറ്​ ട്രെ​യി​നി ത​സ്​​തി​ക​ക​ളി​ലേക്ക് അപേക്ഷിക്കാനുള്ള യോ​ഗ്യത ബി​രു​ദ​മാണ്. പ്രാ​യം 20നും 30 നും ഇടയിലായിരിക്കണം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ ച​ട്ട​പ്ര​കാ​രം ഇ​ള​വു​ണ്ട്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ജനുവരി അഞ്ച്, ആറ് തീയതികളിലായാണ് പരീക്ഷ. പരീക്ഷയ്ക്ക‌് പത്തുദിവസം മുൻപ് അഡ്മിഷൻ കാർഡ് ഓൺലൈനിൽ ലഭ്യമാകും. ആദ്യ വിജ്ഞാപന പ്രകാരം ഒക്ടോബറിൽ പരീക്ഷയ്ക്ക് തയ്യാറെടുത്തവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com