കോവിഡ് മറന്ന് 'ആചാരത്തല്ലില്‍' ആയിരങ്ങള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്; വൈറല്‍ വീഡിയോ

ആന്ധ്രാപ്രദേശില്‍ ബാനി ഉത്സവത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച പരസ്പരം വടി കൊണ്ട് തല്ലുന്ന ആഘോഷത്തില്‍ പങ്കെടുത്ത 50 പേര്‍ക്ക് പരിക്ക്
കോവിഡ് മറന്ന് 'ആചാരത്തല്ലില്‍' ആയിരങ്ങള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്; വൈറല്‍ വീഡിയോ

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബാനി ഉത്സവത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച പരസ്പരം വടി കൊണ്ട് തല്ലുന്ന ആഘോഷത്തില്‍ പങ്കെടുത്ത 50 പേര്‍ക്ക് പരിക്ക്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴാണ് ആളുകള്‍ തടിച്ചുകൂടി ആഘോഷത്തില്‍ പങ്കെടുത്തത്.

കുര്‍ണൂല്‍ ജില്ലയിലെ ദേവരഗട്ട് ഗ്രാമത്തിലും ചുറ്റുമുളള പ്രദേശങ്ങളിലുമാണ് ബാനി ഉത്സവം സംഘടിപ്പിച്ചത്. ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ സംരക്ഷിക്കുന്നതായി സങ്കല്‍പ്പിച്ചാണ് വടി കൊണ്ട് പരസ്പരം പോരാടുന്നത്.

വിജയ്ദശമിയുടെ തൊട്ടടുത്ത ദിവസമാണ് പതിവായി  ബാനി ഉത്സവം ആഘോഷിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വടി കൊണ്ടുളള ആഘോഷം സംഘടിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് ആളുകള്‍ തടിച്ചുകൂടി ആഘോഷത്തില്‍ പങ്കെടുത്തത്.

പൊലീസ് പോലും കാഴ്ചക്കാരായാണ് നിന്നത്. രാത്രി തുടങ്ങിയ ആഘോഷം പുലര്‍ച്ചെയാണ് അവസാനിച്ചത്. പോരാട്ടത്തിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com