സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, മെയിൻ പരീക്ഷ ജനുവരി എട്ടിന് തുടങ്ങും

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം  പ്രഖ്യാപിച്ചു
 സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, മെയിൻ പരീക്ഷ ജനുവരി എട്ടിന് തുടങ്ങും

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം  പ്രഖ്യാപിച്ചു. കോവിഡിനെ തുടർന്ന് നീട്ടിവെച്ച പ്രിലിമിനറി പരീക്ഷ ഒക്ടോബർ നാലിനാണ്  നടന്നത്. upsc.gov.in, upsconline.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. യോഗ്യത നേടിയവർ മെയിൻ പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം  പൂരിപ്പിച്ചു നൽകണം.

ഒക്ടോബർ 28 മുതൽ നവംബർ 11 വരെ കമ്മീഷന്റെ വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാവും. സിവിൽ സർവീസസ് മെയിൻ പരീക്ഷ 2021 ജനുവരി 8ന് തുടങ്ങും. പരീക്ഷയുടെ സമയ പട്ടികയോടൊപ്പം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഇ-അഡ്മിറ്റ് കാർഡ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് പരീക്ഷയ്ക്ക് 3-4 ആഴ്ചകൾക്കുമുമ്പ് ലഭ്യമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com