പിഡിപിയുടെ മുതിര്‍ന്ന നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍

ജമ്മുകശ്മീരില്‍ മുതിര്‍ന്ന പിഡിപി നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു
പിഡിപിയുടെ മുതിര്‍ന്ന നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മുതിര്‍ന്ന പിഡിപി നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശങ്ങള്‍ ദേശീയ വികാരം  വ്രണപ്പെടുത്തി എന്നാരോപിച്ചാണ് റമസാന്‍ ഹുസൈന്‍ പാര്‍ട്ടി വിട്ടത്.

രാജ്യത്തെയും ദേശീയ പതാകയെയും അപകീര്‍ത്തിപ്പെടത്താന്‍ ശ്രമിക്കുന്ന ആരെയും കശ്മീരിലെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളില്‍ കശ്മീരിലെ ജനങ്ങള്‍ ശുഭാപ്തി വിശ്വാസമുള്ളവരാണ്‌. സമാധാനത്തിനും വികസനത്തിനുമായി കശ്മീര്‍ ഇപ്പോള്‍ ശരിയായ പാതയിലാണെന്നും താന്‍ ഇപ്പോള്‍ ശരിയായ സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പിഡിപിയിലെ മൂന്ന് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കഴിഞ്ഞ ദിവസം മോചിതയായ മെഹ്ബൂബ, ജമ്മു കശ്മീരിനെ പഴയ നിലയിലേക്കു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ ദേശീയ പതാക പിടിക്കുന്നതിനോ താല്‍പര്യമില്ല. അതിനായി രക്തം ചിന്തേണ്ടിവന്നാല്‍, ആദ്യത്തെയാള്‍ താനായിരിക്കുമെന്നും മെഹ്ബൂബ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com