കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; മഹാരാഷ്ട്രയില്‍ ഇന്ന്  6,738, കര്‍ണാടകയില്‍ 3,146

കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രതിദിന വര്‍ദ്ധനവ് കുത്തനെ കുറയുന്നു.
കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; മഹാരാഷ്ട്രയില്‍ ഇന്ന്  6,738, കര്‍ണാടകയില്‍ 3,146

മുംബൈ/ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രതിദിന വര്‍ദ്ധനവ് കുത്തനെ കുറയുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 6,738പേപര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 8,430പേര്‍ രോഗമുക്തരായി. 91പേര്‍ മരിച്ചു. 

16,60,766പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 14,86,926പേര്‍ രോഗമുക്തരായി. 43,554പേരാണ് ആകെ മരിച്ചത്. 1,29,746പേരാണ് ചികിത്സയിലുള്ളത്. 

അതേസമയം, കര്‍ണാടകയില്‍ ഇന്ന് 3,146പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 55പേര്‍ മരിച്ചു. 8,12,784പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 68,161പേര്‍ ചികിത്സയിലാണ്. 7,33,558പേര്‍ രോഗമുക്തരാ.ി. 11,046പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com