ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തു

ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെ തുടര്‍ന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി
ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ സസ്‌പെന്റ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.  ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെ തുടര്‍ന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ആഴ്ച നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് വിസിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വിദ്യാഭ്യാസമന്ത്രാലയം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ചൊവ്വാഴ്ച വൈസ് ചാന്‍സലര്‍ക്കെതിരെ അന്വേഷണം നടത്താന്‍ രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായണ് വിസിയെ സസ്‌പെന്റ് ചെയ്ത നടപടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com