തമിഴ്‌നാട്ടില്‍ ശക്തമായ മഴ, മൈലാപ്പൂരില്‍ റെക്കോര്‍ഡ് പേമാരി, 178 മില്ലിമീറ്റര്‍; താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയില്‍

വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ പരക്കെ കനത്ത മഴ
തമിഴ്‌നാട്ടില്‍ ശക്തമായ മഴ, മൈലാപ്പൂരില്‍ റെക്കോര്‍ഡ് പേമാരി, 178 മില്ലിമീറ്റര്‍; താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയില്‍

ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ പരക്കെ കനത്ത മഴ. ഇടിമിന്നലോട് കൂടിയ മഴയില്‍ തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി. റെക്കോര്‍ഡ് മഴയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ പെയ്തിറങ്ങിയതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരുന്ന മണിക്കൂറുകളിലും ചെന്നൈ, സമീപ പ്രദേശങ്ങളായ തിരുവളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പ്പെട്ട് എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ചെന്നൈയില്‍ മാത്രം 200 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചകന്‍ തമിഴ്‌നാട് വെതര്‍മാന്റെ അവകാശവാദം.

ചെന്നൈയിലെ മൈലാപ്പൂരില്‍ റെക്കോര്‍ഡ് മഴ ലഭിച്ചു എന്നാണ് ഔദ്യോഗിക വിവരം. 178 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.മഴ കനത്തോടെ സംസ്ഥാനത്ത് ഉടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com