വൃക്ക ശസ്ത്രക്രിയ നടത്തി; വിശ്രമം അനിവാര്യം; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തെന്ന് രജനികാന്ത്, തത്കാലമില്ലെന്ന് സ്ഥിരീകരണം

ഫാന്‍സ് അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷം, രാഷ്ട്രീയ പ്രവേശനം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
വൃക്ക ശസ്ത്രക്രിയ നടത്തി; വിശ്രമം അനിവാര്യം; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തെന്ന് രജനികാന്ത്, തത്കാലമില്ലെന്ന് സ്ഥിരീകരണം

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ തനിക്ക് വിശ്രമം ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് മാറിനില്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് 19ന്റെ സാഹചര്യത്തില്‍ രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത് ശരിയാകില്ലെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഉപദേശം നല്‍കിയിട്ടുണ്ട്. 

ഫാന്‍സ് അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷം, രാഷ്ട്രീയ പ്രവേശനം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് കുറിപ്പില്‍ പറയുന്നത് ശരിയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. 2016ല്‍ അദ്ദേഹം കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് ശേഷമുള്ള ചികിത്സകള്‍ നടന്നുവരികയാണ്. 

2017 ഡിസംബര്‍ 31നാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയം അധ്യാത്മികതയിലൂന്നിയത് ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി ഉള്‍പ്പെടയുള്ള പ്രമുഖ പാര്‍ട്ടികള്‍ അദ്ദേഹത്തെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കമലും രജിനയും പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതിന് തുടര്‍ച്ചയുണ്ടായില്ല.

2019 ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പിലും രംഗത്തിറങ്ങാന്‍ രജനി തയ്യാറായില്ല. 20201ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നായിരുന്നു നടന്റെ പ്രസ്താവന. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സൂപ്പര്‍ സ്റ്റാര്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com