വിവാഹത്തിനു വേണ്ടി മാത്രമായി മതം മാറുന്നത് അംഗീകരിക്കാനാവില്ല; ഹൈക്കോടതി

വിവാഹത്തിനു വേണ്ടി മാത്രമായി മതം മാറുന്നത് അംഗീകരിക്കാനാവില്ല; ഹൈക്കോടതി
വിവാഹത്തിനു വേണ്ടി മാത്രമായി മതം മാറുന്നത് അംഗീകരിക്കാനാവില്ല; ഹൈക്കോടതി

അലഹാബാദ്: വിവാഹത്തിനു വേണ്ടി മാത്രം ഒരാള്‍ മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ശരിയായ വിശ്വാസത്തോടു കൂടിയല്ലാതെ ഒരാള്‍ മതം മാറുന്നത് സ്വീകാര്യമല്ലെന്ന മുന്‍ വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയുടെ ഉത്തരവ്.

പൊലീസ് സുരക്ഷ തേടി, മിശ്ര വിവാഹിതരായ ദമ്പതികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മുസ്ലിം ആയ യുവതി വിവാഹത്തിന് ഒരു മാസം മുമ്പാണ് ഹിന്ദുമതത്തിലേക്കു മാറിയത്. വിവാഹത്തിനു വേണ്ടി മാത്രം മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

കോടതി ഇക്കാര്യം നേരത്തെ നൂര്‍ജഹാന്‍ കേസില്‍ വിശദമായി പരിശോധിച്ചതാണെന്ന്, ആ വിധിന്യായം ഉദ്ധരിച്ചുകൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി. ഹിന്ദു പെണ്‍കുട്ടി ഇസ്ലാമിലേക്കു മാറി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന്, പൊലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജിയാണ് ആ കേസില്‍ കോടതി പരിഗണിച്ചത്. ഏക ദൈവത്തിലുള്ള വിശ്വാസവും മുസ്ലിം ആചാരങ്ങളെക്കുറിച്ചുള്ള ബോധ്യവും ഇല്ലാതെ വിവാഹം പോലെയുള്ള ഏതെങ്കിലും കാര്യസാധ്യത്തിനായി മാത്രം മതം മാറുന്നത് സ്വീകര്യമല്ലെന്നായിരുന്നു അന്നത്തെ വിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com